അരുവിത്തുറ : അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും വിമൻസെല്ലിന്റെയും കോട്ടയം ജില്ല ഹരിത മിഷൻ്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ഉപാദ്ധ്യക്ഷ ഫാത്തിമ അൻസർ നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,വിമൻസ് സെൽ കോർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ബോധവൽക്കരണ പരിപാടിയിൽ ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർമാരായ വിഷ്ണുപ്രസാദ്, അഞ്ജു ജെയിംസ്, ജയ് ന ജെയിംസ്, ജ്യോതി ലക്ഷ്മി തുടങ്ങിയവർ ക്ലാസ് നയിച്ചു.
എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, കോളേജ് വിമൻസ് സെൽ കൺവീനേഴ്സായ ഡോ. അനു തോമസ്, നാൻസി. വി. ജോർജ് എന്നിവർ നേതൃത്വം നൽകി.





