Pala

പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു

പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു.

പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം നിർവഹിച്ചു.

പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ മുഖ്യ പ്രഭക്ഷണം നടത്തുകയും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തുകയും ചെയ്തു.

ലയൺസ് ക്ലബ്‌ പ്രസിഡന്റ് ലയൺ മനോജ്‌ മാത്യു പറവരാകത്തും, ലയൺ ഉണ്ണി കുളപ്പുറവും NSS പ്രോഗ്രാം ഓഫിസർ റോബേഴ്സ് തോമസും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും പാലാ സെന്റ് തോമസ് കോളേജ് NSS യൂണിറ്റും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

ചടങ്ങിൽ വച്ചു ഡിസ്ട്രിക് ഗവർണർ ആർ വെങ്കിടാചലത്തെ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേലും, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസും ചേർന്ന് പൊന്നാടയണിയിച്ചു ആദരിച്ചു.

പരിപാടികൾക്ക് NSS വോളിണ്ടിയർമാരായ കൗമുദി കളരിക്കണ്ടി മാത്യു സോജൻ എന്നിവർ നേതൃത്വം നൽകുകയും, അധ്യാപകരും ഫസ്റ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥികളും ഉൾപ്പെടെ എഴുന്നൂറോളം പേർ ക്ലാസിൽ പങ്കെടുക്കുകയും, നാഷണൽ ട്രെയിനർ മോൻസി വർഗീസ് ക്ലാസ്സ്‌ നയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *