ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ടയുടെയും, അരുവിത്തുറ സെന്റ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു.
പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ റവറന്റ് ഫാദർ ബിജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിബി ജോസഫ് നിർവഹിച്ചു.
ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡന്റ് ജോസ് സ്കറിയ മുത്തുത്താവളവും, ക്ലബ് മെമ്പർ ബിനോയ് സി ജോർജും ആശസകൾ അർപ്പിച്ചു.
ലയൺസ് ക്ലബ് മെമ്പർമാരായ മജു മാത്യു പ്ലാത്തോട്ടവും, ആരോമൽ ദിവാകറും, അഡ്വ: ടോംസ് ജോർജ് വെള്ളൂക്കുന്നേലും, ചാൾസ് തടിക്കലും, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഡോക്ടർ ഡെന്നി തോമസ്, മരിയ ജോസും എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
എസ് എച്ച് മെഡിക്കൽ സെന്റർ കോട്ടയമാണ് ക്യാമ്പ് നയിച്ചത്. എൻ എസ് എസ് കുട്ടികളും , ലയൺ മെമ്പർമാരും ഉൾപ്പെടെ അറുപത്പേർ രക്തദാനം ചെയ്തു.