കുന്നോന്നിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ കാട്ടുപന്നി ശല്യത്തിനെതിരെ നിര്‍മ്മാര്‍ജ്ജന പദ്ധതി രൂപീകരിക്കാന്‍ കുന്നോന്നി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ 19 ന് വിളിച്ചു ചേര്‍ത്തിരുന്ന യോഗം 21 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ ചേരുമെന്ന് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അനുമതിയുള്ള ഷൂട്ടര്‍മാര്‍ക്കും തോക്ക് ലൈസന്‍സുള്ള മറ്റ് പ്രദേശത്തെ ഷൂട്ടര്‍മാര്‍ക്കും കര്‍ഷകര്‍ക്കും യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.
പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, റെസിഡന്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍, കര്‍ഷകരും കര്‍ഷക സംഘടനാ ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരാവും.





