പാലാ: മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ ജീവനക്കാരുടെ പ്രതിനിധികളായി മുത്തോലി ഈസ്റ്റ് സഹകരണ ബാങ്കിലെ അനിൽകുമാർ പി ജി, മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണബാങ്കിലെ റിനോജ് മാത്യു എന്നിവർ മത്സരിക്കും.
പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിലെ ജീവനക്കാരുടെ പ്രതിനിധിയായി മുത്തോലി ഈസ്റ്റ് സഹകരണ ബാങ്ക് ജീവനക്കാരനും കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായ അനിൽകുമാർ പി ജി മത്സരിക്കും.
മറ്റു സംഘങ്ങളുടെ ജീവനക്കാരുടെ പ്രതിനിധിയായി മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കിലെ റിനോജ് മാത്യുവും മത്സരിക്കും. ഇരുവരും പ്രചരണ രംഗത്ത് സജീവമായി.