കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 28, 29, 30, 31 തീയതികളിൽ സൗജന്യ യൂറോളജി രോഗ /സർജറി നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ്, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 91882 28226 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കിഡ്‌നിയിലെ കല്ലുകൾ, പ്രോസ്‌റേറ്റ് ഗ്രന്ഥി വീക്കം, വിട്ടുമാറാത്ത മൂത്രത്തിൽ പഴുപ്പ്, മൂത്രസഞ്ചിയിലെ മുഴകൾ, യൂനിനറി ലീക്ക്, കിഡ്നിയിലെ മുഴകൾ, മൂത്രസഞ്ചി താഴ്ന്നു വരുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ക്യാമ്പിൽ ചികിത്സ തേടാവുന്നതാണ്.
കൂടാതെ കിഡ്‌നിയിലെ കല്ലുകൾ എത്ര വലുതായാലും ഓപ്പറേഷൻ ഇല്ലാതെ അത്യാധുനിക TFL ലേസർ ടെക്നോളജി സൗകര്യമുപയോഗിച്ചു എൻഡോസ്കോപ്പി വഴി ഒഴിവാക്കുന്നതിനുള്ള സൗകര്യവും മേരീക്വീൻസ് യൂറോളജി വിഭാഗത്തിൽ എല്ലാ ദിവസവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.