പാലാ : 3.5 ഗ്രാം എംഡിഎംഎയുമായി ഒരാളെ പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി.ചിറയത്തിന്റെ നേതൃത്വത്തിൽ പിടികൂടി. ഈരാറ്റുപേട്ട നടയ്ക്കൽ നടുപ്പറമ്പിൽ തയ്യീബ് (31)ആണ് പിടിയിലായത്.
ഈരാറ്റുപേട്ട നടയ്ക്കൽ നടുപ്പറമ്പിൽ തയ്യീബ് (31) ആണ് പിടിയിലായത്. ഈരാറ്റുപേട്ട തീക്കോയി ഭാഗത്തു നടത്തിയ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന എംഡിഎംഎ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി.എക്സൈസ് ഇൻസ്പെക്ടർ ഷിനോ, പ്രിവന്റീവ് ഓഫിസർ ഉണ്ണിമോൻ മൈക്കിൾ, ഡ്രൈവർ മുരളീധരൻ എന്നിവർ പരിശോധനാസംഘത്തിലുണ്ടായിരുന്നു.





