കാഞ്ഞിരപ്പള്ളിയിൽ നിന്ന് 4.4ഗ്രാം MDMA യും 22 ഗ്രാം കഞ്ചാവും പിടികൂടികാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസ്‌പെക്ടർ സുരേഷ് പി കെയും പാർട്ടിയും നടത്തിയ റെയ്ഡിൽ ഇടക്കുന്നം സ്വദേശി മുഹമ്മദ് അസറുദീൻ എന്ന യുവാവിനെയാണ് മയക്കുമരുന്നുകളുമായി പിടികൂടിയത്.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മനോജ് ടി ജെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്കുമാർ കെ എൻ, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ് ടി എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സമീന്ദ്ര എസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ മധു കെ ആർ എന്നിവർ ഉണ്ടായിരുന്നു.