cherpunkal

പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്റ്റർമാർക്ക് യാത്ര അയപ്പ് നൽകി

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്റ്റർമാരായ റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിനും, റവ. ഫാ. ബിജു കുന്നയ്‌ക്കാട്ടിനും യാത്ര അയപ്പ് നൽകി. നഴ്സിംഗ്, ബ്രാൻഡിംഗ് & പ്രൊമോഷൻസ് വിഭാഗം ഡയറക്റ്ററായി രണ്ടു വർഷത്തോളം പ്രവർത്തിച്ച റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ പ്രവിത്താനം ഫൊറോനാ പള്ളിയുടെ വികാരിയായി ആണ് സ്ഥലം മാറി പോകുന്നത്.

മൂന്ന് വർഷം പൂർത്തിയാക്കുന്ന ഫിനാൻസ് & പർചെയിസ് വിഭാഗം ഡയറക്റ്റർ റവ. ഫാ. ബിജു കുന്നയ്‌ക്കാട്ട് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ആയി ഉള്ള ഉത്തരവാദിത്തം ആണ് പുതിയതായി ഏറ്റെടുക്കുന്നത്.

മൂന്നു വർഷം പൂർത്തിയാക്കിയ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രാരംഭ കാലത്തെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകി പ്രശംസനീയമായ സേവനം കാഴ്ചവെച്ചാണ് ഡയറക്റ്റർമാർ അവരുടെ മെഡിസിറ്റിയിലെ ചുമതലകളിൽ നിന്നും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പോകുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.

Leave a Reply

Your email address will not be published.