Pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന് തറക്കല്ലിട്ടു

പാലാ: കാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ തറക്കല്ലിടീൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങൾ നാട്ടിലെ സാധാരണക്കാർക്കും ലഭ്യമാക്കുന്ന വിധത്തിലാണ് കാൻസർ റിസർച്ച് സെന്റർ വിഭാവനം ചെയ്തിരിക്കുന്നതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നാടിന്റെ ആരോഗ്യരംഗത്തിന് പുതിയ നാഴികകല്ലായി കാൻസർ റിസർച്ച് സെൻ്റർ മാറുമെന്നും ബിഷപ് പറഞ്ഞു.

രണ്ട് വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കി പ്രവർത്തന സജ്ജമാക്കുമെന്ന് അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശിർവാദ കർമ്മം നേരത്തെ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചിരുന്നു.

ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ നന്ദി പറഞ്ഞു. നഴ്സിംഗ് ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ, ഐടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ഡയറക്ടർ റവ.‍ഡോ.ഇമ്മാനുവൽ പാറേക്കാട്ട്, ആയുഷ് ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *