Aruvithura

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ മണിയംകുളം രക്ഷാഭവനിൽ വിശക്കുന്നവർക്ക് ആഹാരം പ്രോഗ്രാം നടത്തി

മണിയംകുളം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ ലയൺസ് ഇൻ്റർനാഷണലിൻ്റെ 2023-24 ലെ പ്രധാന പ്രോജക്ടിൽ ഒന്നായ വിശക്കുന്നവർക്ക് ആഹാരം പ്രോജക്ട് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മണിയംകുളം രക്ഷാഭവനിൽ നടത്തി.

പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് ശ്രീ.അരുൺ കുളമ്പള്ളിലിൽറ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318B യുടെ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ സിബി മാത്യു പ്ലത്തോട്ടം നിർവഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം സ്വാഗതവും രക്ഷാഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ആൻജോ നന്ദിയും പറഞ്ഞു.

ക്ലബ് മെമ്പർമാരായ ജോസ് മനയ്ക്കൽ, മാത്യു വെള്ളാപ്പാണി, മനേഷ് കല്ലറയ്ക്കൽ, സ്റ്റാൻലി തട്ടാംപറമ്പിൽ, സുകുമാരൻ പുതിയകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാഭവനിലെ സിസ്റ്റേഴ്സും ലയൺ മെമ്പർമാരും സ്ഥാപനത്തിലെ അന്തേവാസികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *