Pala

അഴീക്കോടിൻ്റെ വിയോഗം കേരള സാംസ്കാരിക രംഗത്തെ ശൂന്യമാക്കി

പാലാ: സുകുമാർ അഴീക്കോടിനു ശേഷം കേരളത്തിൻ്റെ മന:സാക്ഷിയാവാൻ ഒരു സാംസ്ക്കാരിക നായകനും കഴിഞ്ഞിട്ടില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. സുകുമാർ അഴീക്കോടിൻ്റെ ചരമവാർഷികദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ‘അഴീക്കോടിന് ശേഷം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻ്റെ സാംസ്കാരിക രംഗത്തെ ശൂന്യമാക്കിയാണ് അഴീക്കോട് കടന്നു പോയതെന്നും അതിനു പകരക്കാരനാവാൻ അഴീക്കോടിനു ശേഷം ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക രംഗത്ത് നിരവധിയാളുകൾ ഉണ്ട്. എന്നാൽ ഇവരൊക്കെയും താത്പര്യങ്ങൾക്കനുസരിച്ചു നിലപാടെടുക്കുന്നവരാണെന്ന് സിമ്പോസിയം ചൂണ്ടിക്കാട്ടി.

അഴീക്കോടിനെപ്പോലെ ഒരാളെ കേരളം കാത്തിരിക്കുകയാണെന്നും സിമ്പോസിയം പറഞ്ഞു. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. റോയി ബുക്ക് മീഡിയ, രതീഷ് പഴയവീട്ടിൽ, ടോണി തോമസ്, വി ടി വിദ്യാധരൻ, വിഷ്ണു കെ ആർ, അമൽ കെ ഷിബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.