ഈരാറ്റുപേട്ട: പുതുതായി തിരഞ്ഞടുക്കപ്പെട്ട എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച് മജീദിനും സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.എം.കെ. ഫരീദിനും എം.ഇ.എസ് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി.
താലൂക്ക് പ്രസിഡൻ്റ് ആസിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് യോഗം ഉദ്ഘാടനം ചെയ്തു.

മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, ഹബീബുല്ലാ ഖാൻ ,പി.ഐ. നൗഷാദ് ,മുഹമ്മദ് അലി ഖാൻ എന്നിവർ പ്രസംഗിച്ചു ഇ പി.സൈനുദ്ദീൻ കുഞ്ഞു ലബ്ബ, അബ്ദുൽ റഹീം പാണ്ടിയാലിയ്ക്കൽ ,പൊന്തനാൽ ഷരീഫ് എന്നിവരെ യോഗത്തിൽ വെച്ച് ആദരിച്ചു.