General

ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ 2024 2025 വർഷത്തെ ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം

ചങ്ങനാശ്ശേരി: ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ 2024 2025 വർഷത്തെ ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം ചങ്ങനാശ്ശേരി കോണ്ടൂർ ബാക് വാട്ടർ കൺവെൻഷൻ ഹാളിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലയൺസ് ഇൻറർനാഷണൽ ഡയറക്ടർ കെ ജി രാമകൃഷ്ണമൂർത്തി കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. വൈസ് ഗവർണർമാരായി വിന്നി ഫിലിപ്പും ജേക്കബ് ജോസഫും സ്ഥാനമേറ്റു.

ലിയോ ഡിസ്ട്രിക്ട് കൗൺസിലിന്റെ ഉദ്ഘാടനം എൽ സി ഐ എഫ് ഏരിയ ലീഡർ അമർനാഥും ഡിസ്ട്രിക്ട് വനിതാ ഫോറം മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ അജയകുമാറും നിർവഹിച്ചു.

ക്യാബിനറ്റ് സെക്രട്ടറിയായി വി കെ സജീവ്, ട്രഷററായി സുരേഷ് ജെയിംസ്, കൗൺസിൽ പ്രസിഡണ്ടായി ജൂലിയ സതീഷ് ജോർജ്, വനിതാ ഫോറം പ്രസിഡന്റായി ഡോക്ടർ ആൻസി ജോർജ് എന്നിവർ ചുമതലയേറ്റു. 100 വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നൽകുക,സ്കൂളിൽ പഠിക്കുന്ന 100 പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകുക എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലബ്ബുകളും അതാത് മേഖലയിലെ സ്കൂളുകളിൽ പത്രങ്ങൾ വിതരണം ചെയ്യുമെന്നും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും മാലിന്യ നിർമാർജന ബോധവൽക്കരണത്തിന്റെ ഭാഗമായി വേസ്റ്റ് ബിന്നുകളും, ഇൻസിനറേറ്ററുകളും നാപ്കിൻ വെൻഡിങ് മെഷീനുകളും നൽകുമെന്നും, കുട്ടികളുടെ നേത്ര പരിശോധനയും അർഹരായവർക്ക് സൗജന്യമായി കണ്ണടകളും നൽകുമെന്ന് ഗവർണർ അറിയിച്ചു.

നാരി ശക്തി അവാർഡ് ജേതാവ് ഡോ.എം എസ് സുനിലിനെയും, ജാസ്മിൻ അജിയെയും ക്രിക്കറ്റ് കൗൺസിൽ അമ്പയർ ലയൺ രാജേഷ് പിള്ളയെയും ആദരിച്ചു. മുൻ ഗവർണർ ഡോ. ബിനോ ഐ കോശി, മൾട്ടിപ്പിൾ കൗൺസിൽ ട്രഷറർ സി വി മാത്യു, വൈസ് ഗവർണർ വിന്നി ഫിലിപ്പ്, പിആർഒ എം പി രമേഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ പിസി ചാക്കോ ജോസ് തെങ്ങിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *