കൊഴുവനാൽ: ലയൺസ് ക്ലബ്ബ് ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ മോട്ടിവേഷൻ ക്ലാസും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേമറ്റത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ലാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഹെഡ് മാസ്റ്റർ സോണി തോമസ്, സിസ്റ്റർ ജൂബി തോമസ്,ലയൺസ് ക്ലബ് ഭാരവാഹികളായ എം എം സ്കറിയാ മോനിപ്പള്ളി, പി ജി ജഗന്നിവാസൻ, റ്റോം സി ജോസഫ്, ഗോപു ജഗന്നിവാസൻ, അന്നമ്മ ഷിബു തെക്കേമറ്റം എന്നിവർ പ്രസംഗിച്ചു. പ്രശസ്ത മോട്ടിവേഷൻ ട്രയിനർ റവ ഫാ. ഡിറ്റോ സെബാസ്റ്റ്യൻ കുട്ടികൾക്കുള്ള ക്ലാസ് നയിച്ചു.