Erattupetta

ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും

ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും 2024 ജൂലൈ 7 ഞായർ വൈകിട്ട് 7:30 ന് ലയൺസ്‌ ക്ലബ്ബ് ഹാളിൽ നടന്നു സേവന പദ്ധതികളുടെ ഉദ്ഘാടനം PMJF Ln തോമസ് ജോസ് PDG നിർവഹിച്ചു.

പ്രസിഡൻ്റ് Ln. ജോസ് മുറ്റത്താവളം അധ്യക്ഷത വഹിച്ചു. ഇൻസ്റ്റാലേഷൻ ഓഫീസർ PMJF Ln തോമസ് ജോസിൻ്റെ നേതൃത്വത്തിൽ Ln. സാജി തോമസ് പു റപ്പന്താനം പ്രസിഡൻ്റ്, Ln. Adv. ബിജു ജോസഫ് വലിയപരക്കാട്ട് സെക്രട്ടറി ,Ln ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ അഡ്മിനിസ്ട്രേറ്റർ,Ln. ഔസേപ്പച്ചൻ വലിയവീട്ടിൽ ട്രഷറർ,Ln. മാർട്ടിൻ വയമ്പോത്തിനാൽ ചാരിറ്റി ചെയർമാൻ എന്നീ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

Ln. ഉണ്ണി കുളപ്പുറം LCIf, ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ Ln.സിബി മാത്യു, റീജിയൻ ചെയർ പേഴ്സൺ Ln. വിൻസന്റ് മാടവന, സോൺ ചെയർപേഴ്സൺ Ln. ലിജു ആനപ്പാറ, Ln. Adv. സെബാസ്റ്റ്യൻ ജോസ് പ്ലാത്തോട്ടംചാർട്ടർ മെമ്പർ , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.

1982 ൽ ഈരാറ്റുപേട്ടയിൽ ആരംഭിച്ച ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സേവനത്തിൻ്റെ പാതയിൽ മഹത്തായ 42 വർഷങ്ങൾ പിന്നിട്ടു. 2024-25 വർഷത്തെ പ്രസിഡണ്ടായി സ്ഥാനമേറ്റLn.സാജി പുറപ്പ ന്താനം. സർവീസ് പ്രോജക്ടുകൾ വിവരിച്ചു.

നിർധനൻ ആയ ഒരാൾക്ക് വീട് നിർമ്മിച്ചു കൊടുക്കുക,വനിതകൾക്ക് സ്വയംതൊഴിൽ പദ്ധതിയിൽ പെടുത്തി ഇലക്ട്രിക് ഓട്ടോറിക്ഷ(40 വയസ്സിൽ താഴെ പ്രായമുള്ള ഡ്രൈവിംഗ് ലൈസൻസ് ഉള്ള വനിതകൾ ) നൽകുക, പവർ തയ്യൽ മെഷീൻ നൽകുക, കിടപ്പു രോഗികൾക്ക് വാട്ടർ ബെഡ് വീൽ ചെയർ മരുന്ന് എന്നിവ വിതരണം ചെയ്യുക.

നിർധനർ ആയ ആളുകൾക്ക് ഓണത്തിന് അരിയും പലവ്യഞ്ജനവും വിതരണം ചെയ്യുക, ദുഃഖവെള്ളിയാഴ്ച അരുവിത്തുറ വലിയച്ഛൻ മലയിൽ ആളുകൾക്ക് സംഭാരം വിതരണം ചെയ്യുക, ഐ ക്യാമ്പ് മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തുക തുടങ്ങിയ പദ്ധതികളാണ് ഈ വർഷം ലൈൻസ് ക്ലബ് ഓഫ് ഇരാറ്റുപേട്ട നടപ്പിലാക്കുന്ന സേവന പദ്ധതികൾ.

Leave a Reply

Your email address will not be published. Required fields are marked *