Politics

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം 3 പഞ്ചായത്തുകളിൽ ഇന്ന് നടന്നു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തീക്കോയി,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ ഇന്ന് നടന്നു. രാവിലെ 7.30 തീക്കോയി ഗ്രാമപഞ്ചായത്തിലെ വഴിക്കടവിൽ ആരംഭിച്ച പര്യടനം കേരള കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു.

ജോയി ജോർജ്, രമ മോഹൻ , സി. എസ് സിജു,അഡ്വ. സാജൻ കുന്നത്ത്, കുര്യാക്കോസ് , എം.ജി ശേഖരൻ,സാജു പുല്ലാട്ട്, അംബിക എം.എസ്, സണ്ണി കണിയാംകണ്ടം , അമ്മിണി തോമസ് , സോജൻ ആലക്കുളം , ടി.കെ ബാലൻ, ജോസുകുട്ടി കല്ലൂർ, ജോസ് കാനാട്ട് തുടങ്ങിയവർ പങ്കെടുത്തു.
വഴിക്കടവിൽ നിന്ന് ആരംഭിച്ച പര്യടനം വെള്ളികുളം, വേലത്തുശ്ശേരി, മംഗളഗിരി, തീക്കോയി എന്നിവിടങ്ങളിലും, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്വീകരണ പോയിന്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം പൂഞ്ഞാർ ടൗണിൽ എത്തി സമാപിച്ചു.

പര്യടനത്തിന്റെ മൂന്നാം ദിവസമായ നാളെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്വീകരണ സ്ഥലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കും.

പ്രചരണത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 5.30 ന് ഈരാറ്റുപേട്ടയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *