General

ഭൂമിക്ക് ഒരു കുട പദ്ധതിയുമായി കുറുമണ്ണ് സ്കൂളിലെ കുരുന്നുകൾ

ജൂൺ 05 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ അമ്മു ‘ എന്ന ഷോർട്ട് ഫിലിം കുട്ടികൾക്കായി പ്രദർശിപ്പിച്ചു.

വീടുകളിൽ പരിപാലിക്കുന്നതിനായി, വൃക്ഷത്തൈ വിതരണം നടത്തി. വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പീടികമലയിൽ നിർവഹിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രസക്തി നമ്മെ ഓർമിപ്പിക്കുന്ന ദിനമാണ് ഓരോ പരിസ്ഥിതി ദിനമെന്നും, വളർന്നു വരുന്ന തലമുറ എന്ന നിലയിൽ ഈ വലിയ ലക്ഷ്യത്തിൽ വിദ്യാർത്ഥികളുടെ പ്രാധാന്യം വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്കൂൾ മാനേജർ ഓർമിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജോയി ജോസഫ്, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ ശ്രീ. പ്രിൻസ് തോമസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *