General

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടേയും ഉത്ഘാടനം നടത്തപ്പെട്ടു

കുറുമണ്ണ്: ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318Bയിലെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വ്യക്തിത്വത്ത വികസന ക്ലാസും, ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനവും നടത്തപ്പെട്ടു

പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ക് ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു.

സോൺ ചെയ്യർപേഴ്സൺ ബി ഹരിദാസ് മുഖ്യപ്രഭാക്ഷണവും, ക്ലബ് പ്രസിഡന്റ് ലയൺ നിക്സൺ കെ അറക്കൽ വിഷയാവതരണവും നടത്തി. ദീപിക അസിസ്റ്റന്റ് മാനേജർ സജി തോമസ്, പി.ടി.എ പ്രസിഡന്റ് സുബി തോമസ്, ക്ലബ്‌ മെമ്പർമാരായ റോയി ഫ്രാൻസിസ്, രാജേഷ് ഫിലിപ്പ്, ജോൺസ് മോൻ എന്നിവർ ആശംസകൾ അറിയിച്ചു.

നാഷണൽ ഫാകിൽറ്റി എസ്. രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നാനൂറോളം പേർ ക്ലാസിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *