Kuravilangad

ഒന്നേകാല്‍ വർഷം മുൻപത്തെ വാഹനാപകടം: അപകടമുണ്ടാക്കിയ അജ്ഞാത വാഹനം കണ്ടെത്തി കുറവിലങ്ങാട്‌ പോലീസ്

കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 29-06-2024 തിയതി കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്‍റെ പിന്നിൽ ,പുറകിൽ വന്ന ഒരു ഇന്നോവ കാർ ഇടിച്ചതിനെ തുടര്‍ന്ന് കാർ ഓടിച്ചിരുന്നയാൾ അന്നേ ദിവസം മരണപ്പെട്ടിരുന്നു.

കുറവിലങ്ങാട്‌ സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പുറകിൽ ഇടിച്ച വാഹനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഇതിലേക്ക് ,വാഹന പരിശോധനകൾ ,കാർ ഷോറുമുകൾ , പരിസരവാസികൾ , CCTV ക്യാമറകൾ, കാർ വർക്ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി വരവെ , ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാഹനപരിശോധനയിൽ കൂത്താട്ടുകുളം ഭാഗത്തേക്ക് പോയ ഒരു ഇന്നോവ കാറിനു, അപകടത്തിന് കാരണമായ ഇന്നോവ കാറുമായി സാദൃശ്യം തോന്നുകയും , തുടര്‍ അന്വേഷണത്തില്‍ ഈ കാറിന്‍റെ രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തുകയും ചെയ്തു.

വാഹനം ഇടുക്കി സ്വദേശിയുടേത് ആണെന്നും, ഇയാൾ ഇത് മൂവാറ്റുപുഴയിലുള്ള USED CAR ഷോറൂമിൽ വിറ്റിട്ടുള്ളതാണെന്നും കണ്ടെത്തി. കാർ ഉപയോഗിക്കുന്നയാളെ കണ്ടെത്തുകയും.ചോദ്യം ചെയ്തതില്‍ 29-06-2024 തിയതി തന്‍റെ വാഹനം അപകടമുണ്ടാക്കിയ വിവരം സമ്മതിക്കുകയുമായിരുന്നു.

SHO അജീബ് ഇ , SI വിനോദ്‌കുമാർ ജി , SCPO – മാരായ ,സിജാസ് ഇബ്രാഹിം , സെബാസ്റ്റ്യൻ ജോർജ് , റെൻസൺ കെ വി , CPO – മാരായ , പ്രേംകുമാർ , ദിപിൻ കെ സി എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് വാഹനം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *