പാലാ: രാമപുരം ഗ്രാമ പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ കുറുക്കൻമാരുടെ അക്രമത്തിൽ വീട്ടമ്മയടക്കം നാലുപേർക്ക് പരിക്കേറ്റു. രാമപുരം തെങ്ങുംപിള്ളിൽ മാത്തുകുട്ടി, ഭാര്യ ജൂബി, ഏഴാച്ചേരി നെടുംപിള്ളിൽ ജോസ്, വെള്ളി ലാപ്പിള്ളി ചിറകണ്ടം നടുവിലാമാക്കൽ ബേബി മാത്യു എന്നിവർക്കാണ് രാവിലെ കുറുക്കന്മാരുടെ അക്രമത്തിൽ പരിക്കേററത്. പരിക്കേറ്റ ഉടൻ തന്നെ പാലായിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. രാവിലെ ഏഴരയോടെ വീടിനു പുറത്തേക്ക് എത്തിയ തെങ്ങുംപിള്ളിൽ മാത്തുകുട്ടി തൻ്റെ മുറ്റത്ത് നിന്ന കുറുക്കനെ ഓടിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് കുറുക്കൻ ചാടി Read More…
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് വാദ്യമേളങ്ങളും തുടർന്ന് വിവിധ കലാപരിപാടികളും വടം വലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി. ആൺകുട്ടികളും പെൺകുട്ടികളും അവതരിപ്പിച്ച തിരുവാതിരകൾ ശ്രദ്ധേയമായി. ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മലയാളി മാരൻ മത്സരത്തിൽ മലയാളി മാരനായി അലൻ തോമസ് (എം. എ. എച്ച്.ആർ. എം), ശ്രാവൺചന്ദ്രൻ റ്റി. ജെ. (ബി കോം) രണ്ടാം സ്ഥാനവും, സെബിൻ സണ്ണി (എം. എ. എച്ച്.ആർ. എം) മൂന്നാം സ്ഥാനവും Read More…
രാമപുരം: രാമപുരം ഗ്രാമപഞ്ചയത്തിലെ പ്രഥമ സിറോ വേസ്റ്റ് ക്യാമ്പസായി മാർ ആഗസ്തീനോസ് കോളേജിനെ പ്രഖ്യാപിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ് കോളേജിനെ സിറോ വേസ്റ്റ് ക്യാമ്പസായി പ്രഖ്യാപിക്കുകയും, സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ദീപു ടി. കെ പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബിന് കൈമാറുകയും ചെയ്തു. മാർ ആഗസ്തീനോസ് കോളേജിൽ കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മികച്ച മാലിന്യ സംസ്കരണം പരിഗണിച്ചു കൊണ്ടാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്. പേപ്പർ, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ചു Read More…