കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി.
ജാൻവി ആർ. നായർ അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ ഷിന്ദു കെ ജോസ്, ജീന ജോർജ്, സിന്ധു ജേക്കബ്ബ്, ദിവ്യ ട്രീസ ഷാജി, ജസ്റ്റിൻ ജോസഫ്, ബിബിൻ മാത്യു, സിസ്റ്റർ ജൂബി തോമസ്, അധ്യാപക വിദ്യാർഥികളായ അനഘ കെ.വി., ജിന്നു മരിയ ജോസ്, വിദ്യാർഥികളായ അഭിജിത്ത് അനിൽ, ഇവാൻ മാനുവൽ ജോബി, നികേഷ് ഷാജി, എയ്ഞ്ചൽ മരിയ,അനാമിക ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.