General

കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം

നെടുമങ്ങാട് : കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം നെടുമങ്ങാട് ബാങ്ക് എംപ്ലോയീസ് ഹാളിൽ പ്രൊഫസർ ദേശീകം രഘുനാഥ് സാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനൻ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടു മാരായ
കെ. സോമശേഖരൻ നായർ, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, മുൻ നഗരസഭ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അഡ്വ.എസ് അരുൺ കുമാർ, മുൻ നഗരസഭ കൗൺസിലർ സി. രാജലക്ഷ്മി,പുലിപ്പാറ യൂസഫ്, പഴവിള ജലീൽ, മൂഴിയിൽ മുഹമ്മദ് ഷിബു,പനവൂർ ഹസ്സൻ, താന്നിമൂട് ജയൻ, നെടുമങ്ങാട് ചന്ദ്രൻ, സിയാദ് കരീം, വഞ്ചുവം ഷറഫ്, വിഴിഞ്ഞം ഹനീഫ, ശശിധരൻ നായർ, ആറ്റിങ്ങൽ ശശി, കരീം തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി രക്ഷാധികാരി: ദേശീകം രഘുനാഥ്, പ്രസിഡണ്ട്: നെടുമങ്ങാട് ശ്രീകുമാർ,വർക്കിംഗ് പ്രസിഡന്റുമാരായി പാർത്ഥസാരഥി വെമ്പായം, ബൈജു ശ്രീധർ മണ്ണന്തല, പഴവിള ജലീൽ, ജനറൽ സെക്രട്ടറി : പുലിപ്പാറ യൂസഫ്, സെക്രട്ടറിമാരായി ശ്രീകുമാർ വെമ്പായം, വാണ്ട സതീഷ്, ട്രഷറർ: സജി ഇളവട്ടം. എന്നിവരെ തിരഞ്ഞെടുത്തു.

സമ്മേളനത്തിൽ പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരൻ പാമ്പ് പിടിക്കുന്ന ആനാട് ജയപ്രകാശിനെ യും, കാർട്ടൂണിസ്റ്റ് എ എം ഷെരീഫിനെയും, യുവജന സംഘാടകൻ മൂഴിയിൽ മുഹമ്മദ് ഷിബുവിനെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *