പാലാ: കോട്ടയം ജില്ലയിലെ സഹകരണ ജീവനക്കാരുടെ സംഘ ശക്തി വിളിച്ചോതി കെ.സി. ഇ.എഫ് മുപ്പത്തിയാറമത് ജില്ലാ സ മ്മേളനം പാലായിൽ നടന്നു. പാലാ മഹാറാണി ജംഗ്ഷനിൽ നിന്ന് കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം ഉമ്മൻ ചാണ്ടി നഗറിലേക്ക് നടത്തിയ പ്രകടനം അക്ഷരാർത്ഥത്തിൽ പാലായെ മൂവർണ്ണ കടലാക്കി മാറ്റി.
വാദ്യമേള ങ്ങളുടെ അകമ്പടി യോടെ നടന്ന പ്രകടനത്തിൽ നൂറുകണ ക്കിന് സഹകരണ ജീവനക്കാർ പങ്കെടുത്തു. കോട്ടയം ജില്ലയിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടന കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ആണെന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനം.
തുടർന്നു നടന്ന യോഗം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരൻ്റെ ആശ്രയയമായ സഹകരണ മേഖല സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. യോഗത്തിൽ DCC പ്രസിഡൻ്റ് നാട്ടകം സുരേഷ് ഗാന്ധി ജയന്തി ദിന സന്ദേശം നല്കി.
യാത്രയയപ്പ് ഉപകാര സമർപ്പണം മാണി.സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. എം. രാജു ഇ.ഡി സാബു കെ.കെ സന്തോഷ് അഡ്വ ജി ഗോപ കുമാർ അഡ്വ ബിജു പുന്നത്താനം അഡ്വ ജോമോൻ ഐക്കര എൻ സുരേഷ് മനു പി കൈമൾ രാജു മാത്യു അരുൺ ജെ മൈലാടൂർ തുടങ്ങിയവർ സസാരിച്ചു.
യോഗത്തിനെ തുടർന്ന് സമഗ്ര സഹകരണ ഭേദഗതി എന്ന വിഷയത്തിൽ യു.എം ഷാജിയുടെ ക്ലാസും ഉണ്ടായിരുന്നു.