Poonjar

ജനവാസ കേന്ദ്രങ്ങളെ ഇ എസ് എ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളി: കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി

മുണ്ടക്കയം : പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ തീക്കോയി, പൂഞ്ഞാർ തെക്കേക്കര,കൂട്ടിക്കൽ വില്ലേജുകളെ ഉൾപ്പെടുത്തിയത് കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ജനവാസ കേന്ദ്രങ്ങളായ ഈ മേഖലകളെ ഇ എസ് എ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി.


നിലവിൽ ഉണ്ടായിരുന്ന കരട് വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്ന വില്ലേജുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണെന്ന് പറഞ്ഞ് തടിതപ്പുവാനാണ് സർക്കാർ ശ്രമിക്കുന്നത് കരട് വിജ്ഞാപനത്തിന്റെ ആക്ഷേപം സമർപ്പിക്കേണ്ട സെപ്റ്റംബർ 30ന് അകം കൃത്യമായി ആക്ഷേപം സമർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡണ്ട് മജു പുളിക്കന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി അംഗം മറിയാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.

സാബു പ്ലാത്തോട്ടം, ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, ജോജി വാളിപ്ലാക്കൽ, എ വി വർക്കി, ജിജി നിക്കോളാസ്, ഷാജി അറത്തിൽ, ജോസഫ് വടക്കൻ,സിബി നമ്പൂടാകം,റസീം മുതുകാട്,ജോണി ആലപ്പാട്ട്, അജീഷ് വേലനിലം, ജോസി ചിറ്റടിയിൽ, രമേശ് കുമ്മണ്ണൂർ, ജോബിൻ കല്ലമ്മാക്കൽ, ജോണി ആലാനി, പാപ്പച്ചൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *