General

കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ഔസേപ്പച്ചൻ വാളി പ്ലാക്കൽ (പാലാ) തിരഞ്ഞെടുക്കപ്പെട്ടു

കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ഔസേപ്പച്ചൻ വാളി പ്ലാക്കൽ (പാലാ) തിരഞ്ഞെടുക്കപ്പെട്ടു. കേരളാ കോൺഗ്രസ്സ് (എം) കേഡർ സ്വഭാവത്തിലേക്ക് മാറുന്നതിൻ്റെ മുന്നോടിയായി പുതുക്കിയ ഭരണഘടനയനുസരിച്ച് കഴിഞ്ഞയാഴ്ച കോട്ടയത്ത് ജില്ലാ സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നിരുന്നു.

മുപ്പത് ജില്ലാ സെക്രട്ടറിമാർ വരെ ഉണ്ടായിരുന്നത് ഇത്തവണ ഒൻപതായി. ഇവരിൽ നിന്നുമാണ് ഔസേപ്പച്ചൻ വാളി പ്ലാക്കലിനെ ജില്ലയിലെ ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറിയായി തിരഞ്ഞടുത്തത്.

ഇരുപത് വർഷക്കാലം കെ എം മാണി സാറിൻ്റെ സെക്രട്ടറിയായിരുന്ന ഔസേപ്പച്ചൻ കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയംഗം, പാർട്ടി മുഖപത്രമായ പ്രതിച്ഛായ യുടെ ഫിനാൻസ് മാനേജർ, ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ ഭരണ സമതി അംഗമാണ്.

Leave a Reply

Your email address will not be published.