Kottayam

മുല്ലപ്പെരിയാർ ഡാം; ആശങ്കകൾ നീക്കണം : കെ.സി.വൈ.എം വിജയപുരം രൂപത

കോട്ടയം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാര്‍ ഡാമിനെ ചൊല്ലിയുള്ള ആശങ്കകള്‍ അതിശക്തമായ സാഹചര്യത്തിൽ വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യം പരിഗണിച്ചു മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്യണെന്നമെന്നും പുതിയ ഡാം നിർമ്മാണം നടപടികൾ തുടങ്ങണമെന്നും മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ നീക്കണമെന്നും കെ.സി.വൈ.എം വിജയപുരം രൂപത ആവശ്യപ്പെട്ടു.

വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടന്ന യോഗത്തിന് കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപത ഡയറക്ടർ ഫാ.ജോൺ വിയാന്നി, കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സുബിൻ കെ സണ്ണി, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജന. സെക്രട്ടറി ജോസ് വർക്കി, രൂപത സമിതി അംഗങ്ങളായ വൈസ് പ്രസിഡന്റ് സലോമി. ഡി, സെക്രട്ടറിമാരായ അനു വിൻസെന്റ്, റെനീഷ് സെബാസ്റ്റ്യൻ, ട്രഷറർ അലൻ ജോസഫ്, സിൻഡിക്കേറ്റ് അംഗം സോണ മൈക്കിൾ, എക്സിക്യൂട്ടീവ് അംഗങ്ങളായ ധന്യ മോഹൻ രാജ്, സാന്ദ്ര സണ്ണി, ആഷ്‌ലി ഷിജു, ജസ്റ്റിൻ രാജൻ അസോ. ഡയറക്ടർ ഫാ. ജിതിൻ, ആനിമേറ്റർ സി. മേരി ജ്യോതിസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *