General

കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു

ഇലക്കാട് : കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു. മേഖലയിലെ 11 യൂണിറ്റുകളിൽ നിന്നും 70 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം വിജയപുരം രൂപത സഹായ മെത്രാൻ അഭി. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്‌ – എബിൻ ജോസഫ് (പാലാ യൂണിറ്റ്), വൈസ് പ്രസിഡന്റ്‌ – ഷെറിൻ കെ സി (മണ്ണക്കനാട് യൂണിറ്റ്), സെക്രട്ടറി – ധന്യ മോഹൻരാജ് (വെട്ടിമുകൾ യൂണിറ്റ്),

ജോയിന്റ് സെക്രട്ടറി – ആൽഫ്രഡ് ടി ബിനോ (പെരുവ യൂണിറ്റ്), ട്രഷറർ – അതുൽ ജോയ് (മധുരവേലി യൂണിറ്റ്) എക്സിക്യൂട്ടീവ് അംഗങ്ങൾ: അബിയ തെരേസ (പൊതി യൂണിറ്റ്), അലീന ബെന്നി (ഇലയ്ക്കാട് യൂണിറ്റ്) ലിബിൻ ബാബു (കാട്ടാമ്പാക്ക് യൂണിറ്റ്) സിജുമോൻ ഫിലിപ്പ് (വയലാ യൂണിറ്റ്) എന്നിവരെ തിരഞ്ഞെടുത്തു.

പട്ടിത്താനം ഫോറോന വികാരി ഫാ അഗസ്റ്റിൻ കല്ലറക്കൽ, കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ്, കെ.സി.വൈ.എം വിജയപുരം രൂപത ജന.സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, കെ.സി.വൈ എം വിജയപുരം രൂപത ഡയറക്ടർ ഫാ. ജോൺ വിയാന്നി, അസോ ഡയറക്ടർ ഫാ ജിതിൻ ഫെർണാണ്ടസ്, പട്ടിത്താനം മേഖല ഡയറക്ടർ ഫാ. ഡൊമിനിക് സാവിയോ,

രൂപത ട്രഷറർ അലൻ ജോസഫ്, രൂപത സെക്രട്ടറി അനു വിൻസെന്റ്, കെ.സി.വൈ.എം ഇലക്കാട് യൂണിറ്റ് പ്രസിഡന്റ് ഷെജിൻ എം ടി, മുൻ രൂപത ട്രഷറർ റോബിൻ ജോസഫ്, ഇലക്കാട് ഇടവക സമിതി സെക്രട്ടറി ബാബു കളത്തുമാക്കിൽ, ഫാ. തോമസ് പഴവക്കാട്ടിൽ എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം യൂത്ത് കൗൺസിൽ അംഗങ്ങളായ ജീവൻ മാത്യൂസ്, ജസ്റ്റിൻ രാജൻ, പ്രിൻസ് എബ്രഹാം, മനു മാത്യു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *