കെ സി വൈ എൽ കൈപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം, നവാഗതർക്ക് അംഗത്വ സ്വീകരണം , അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം,കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം എന്നിവ കൈപ്പുഴ സെന്റ് ജോർജ് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു.
കൈപ്പുഴ യൂണിറ്റ് ഡയറക്ടർ ശ്രീ. ടോബി ജെയിംസ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ആൽബിൻ ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫൻ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് പച്ചക്കറി വിത്തുകൾ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ആൽബിൻ ബിജുവിന് കൈമാറികൊണ്ട് കൈപ്പുഴ യൂണിറ്റിൻ്റെ കൃഷികൂട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.
കൈപ്പുഴ പള്ളിയുടെ വികാരി ഫാ. സാബു മാലിത്തുരുത്തേൽ, അസി.വികാരി ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയിൽ എന്നിവർ ചേർന്ന് നവാഗതരെ തിരി നൽകി സ്വീകരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
അതിരൂപത സെക്രട്ടറി ശ്രീ. അമൽ സണ്ണി നവാഗതർക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. ഫോറോനാ പ്രസിഡന്റ് ശ്രീ. ആൽബർട്ട് ടോമി യുവജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നതിനായി കുടുക്കയും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി വിത്തുകളും നൽകുകയുണ്ടായി.
തുടർന്ന് ഫൊറോന ഡയറക്ടർ ജസ്റ്റിൻ മൈക്കിളും, അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസും ചേർന്ന് പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം കരസ്ഥമാക്കിയ യുവജനങ്ങൾക്ക് ക്യാഷ് പ്രൈസ് നൽകി. തുടർന്ന് അഡ്വ ആൽബിൻ ന്റെ നേതൃത്വത്തിൽ സെമിനാർ,Thekkens blast ന്റെ നേതൃത്വത്തിൽ നല്ലൊരു മ്യൂസിക്കൽ നൈറ്റ്,ശേഷം സ്നേഹവിരുന്നോടും കൂടി പരിപാടി സമാപിക്കുകയുണ്ടായി. യുവജന ആഘോഷത്തിൽ അതിരൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളടക്കം എകദേശം 100 ഓളം പേർ പങ്കെടുക്കുകയുണ്ടായി.