അരുവിത്തുറ :പെൺക്കുട്ടികൾക്ക് എതിരായ അതിക്രമ വാർത്തകൾ പെരുകുമ്പോൾ സ്വയരക്ഷക്കായി കരാട്ടെ പരിശീലിക്കുകയാണ് അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ വിദ്യാർഥിനികൾ. കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു.
പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള മാർഗങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ കോളേജ് ബർസാർ റവ ബിജു കുന്നയ്ക്കാട്ട് വിമൻ സെൽ കോഡിനേറ്റർ തേജിമോൾ ജോർജ് പ്രോഗ്രാം കൺവീനർ നാൻസി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു. അൻസി ഖാൻ ഷിൻ്റെ റെയു കേരള ഇൻറർനാഷണൽ ബ്ലാക്ക് ബെൽറ്റ് തേർഡ് ഡാൻ വി എസ് സുരേഷ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
സ്വയം പ്രതിരോധ പരിശീലന രംഗത്ത് വർഷങ്ങളായി സുത്യർഹ സേവനം അനുഷ്ഠിക്കുന്ന സുരേഷ് വിഎസിനെ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ഉപഹാരം നൽകി ആദരിച്ചു. 100 ഓളം വിദ്യാർത്ഥിനികൾ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.