Poonjar

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം കൊടിയിറങ്ങി

പൂഞ്ഞാർ: കഴിഞ്ഞ നാലു ദിവസങ്ങളിലായി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം സമാപിച്ചു. ഉപജില്ലയിലെ 70 സ്കൂളുകളിൽ നിന്നായി 3500 ഓളം പ്രതിഭകൾ മറ്റുരച്ച കലാമാമാങ്കത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചമ്പ്യൻമാരായി.

യു പി വിഭാഗത്തിൽ 80 പോയന്റ്, ഹൈസ്കൂൾ വിഭാഗത്തിൽ 240 പോയിന്റ്, ഹയർ സെക്കന്ററി വിഭാഗത്തിൽ 192 പോയിന്റ് നേടി ആണ് ചാമ്പ്യൻ ഷിപ്പ് നേടിയത്. യു പി 74, ഹൈസ്കൂൾ 229, ഹയർ സെക്കന്ററി 143 പോയിന്റ് കൾ നേടിയാണ് തീക്കോയി സെന്റ് മേരീസ്‌ സ്കൂൾ രണ്ടാം സ്ഥാനവും, അതിഥേയരായ പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനം കരസ്തമാക്കി.

എൽ പി വിഭാഗത്തിൽ 65 പോയിന്റുകൾ നേടി അരുവിത്തുറ സെന്റ് മേരീസ്‌ എൽ പി സ്കൂൾ, എൽ എഫ് ഏച്ഛ് എസ് ചെമ്മലമറ്റവും ഓവർ ഓൾ പങ്കിട്ടു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്തു.

ബ്ലോക്ക്‌ മെമ്പർ രമാ മോഹൻ മുഖ്യ പ്രഭാഷണം നടത്തി. എ എ ഓ ഷംല ബീവി സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആർ മോഹനൻ നായർ, ബിന്ദു അജികുമാർ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ആർ ജയശ്രി, എ ആർ അനുജാ വർമ്മ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ ധർമകീർത്തി, വിൻസെന്റ് മാത്യു, അഗസ്ത്യൻസേവ്യർ, സിന്ധു ജി നായർ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *