Kottayam

കളരിയാംമാക്കൽ പാലം; സാമൂഹിക പ്രത്യാഘാത പഠനസംഘം ഇന്ന് എത്തുo:ജോസ്.കെ.മാണി എം.പി

കോട്ടയം: പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള പൊതു തെളിവെടുപ്പ് ഇന്ന് ചൊവ്വാഴ്ച നടത്തുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു.

സമീപന പാതയ്ക്കായി 2020-ൽ 13.39 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നുള്ള ഇടപെടലിനെ തുടർന്നാണ് 2013-ലെ കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മുന്നോടിയായുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്.

ഉചിതവും അർഹതപ്പെട്ടതുമായ നഷ്ട പരിഹാരം ഉറപ്പാക്കുകയാണ് പOന റിപ്പോർട്ടിൻ്റെ ലക്ഷ്യം.ഇതിനായി കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൂവരണി വില്ലേജിലെ ഒൻപത് സർവ്വേ നമ്പറുകളിലായുള്ള 32.919 ആർ സ്ഥലമാണ് സമീപനപാതയ്ക്കായി മാത്രം ഏറ്റെടുക്കുക. സമീപന പാത നിർമ്മാണം പൊതുമരാമത്ത് വകുപ്പിനാണ് ചുമതല.

പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും സമീപത പാത വരെയുള്ള ഭാഗം കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബി ഫണ്ട് വഴിയാണ് നടപ്പാക്കുക എന്നും ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നു അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *