Erattupetta

കടുവാമൂഴി പി എം എസ് എ പി റ്റി എം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട : കടുവാമൂഴി പി എം എസ് എ പി റ്റി എം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി. ക്ലാസ്സ് ലീഡർമാരുടെമാരുടെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ് ഉത്സവത്തിൽ അധ്യാപകരും പങ്കാളികളായി.

2023-24 വർഷത്തിലെ പിടിഎ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ മരച്ചീനി കൃഷി നടത്തിയത്. ഇത്തരം വേറിട്ട അനുഭവങ്ങൾ കുട്ടികൾക്ക് കാർഷിക മേഖലയിലെ ആഭിമുഖ്യം സൃഷ്ടിക്കുവാൻ കാരണമാകുമെന്ന് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത സ്കൂൾ എച്ച്. എം ജ്യോതി ആർ അഭിപ്രായപ്പെട്ടു. പ്രവർത്തനങ്ങളിൽ അധ്യാപകരായ അസ്ന ഷിനാസ്, സജിത്ത് ബാബു എന്നിവർ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *