General

ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കണം

വെള്ളികുളം: കേരളത്തിലെ ക്രൈസ്തവരുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ മൂന്നാം തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വെള്ളികുളം എസ്.എം. വൈ. എം ,എ .കെ. സി. സി., പിതൃവേദി മാതൃവേദി സംഘടനകൾ ആവശ്യപ്പെട്ടു.

ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന പുണ്യദിന മാണത്.അന്നേദിവസം കേരളത്തിലെ ക്രൈസ്തവർ സഭാ ദിനമായും ആചരിക്കുന്നു.മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ പ്രാധാന്യം മനസ്സിലാക്കി കേരള സർക്കാർ പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് റ്റോബിൻസ് കൊച്ചു പുരക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. പ്രവീൺ ജോർജ് വട്ടോത്ത്,അലൻ ജേക്കബ് കണിയാം കണ്ടത്തിൽ, സ്റ്റെഫിൻനെല്ലിയേക്കുന്നേൽ, റിയാ ജോർജ് മാന്നാത്ത്, ജോജോ തുണ്ടത്തിൽ, ജിജി വളയത്തിൽ, വർക്കിച്ചൻ മാന്നാത്ത്,മഞ്ജു സിജു താന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *