കാഞ്ഞിരപ്പള്ളിയെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച അടുത്ത വിദ്യാഭ്യാസ ഹബുകളില്‍ ഒന്നായി മാറ്റുന്നത് പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണെന്ന് ജോളി മടുക്കക്കുഴി. ജോലി തേടി വിദേശങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം.
ഇതിനായി വിദ്യാഭ്യാസത്തിന് ഒപ്പം തന്നെ സംരഭകര്‍ ആകുന്നതിനുള്ള പ്രത്യേക പരിശീലനം കോളേജുകളില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ജോളി മടുക്കക്കുഴി ചൂണ്ടിക്കാട്ടി. മൊബൈല്‍ റിപ്പയറിംഗ് പോലുള്ള ഹൃസ്വ കോഴ്‌സുകള്‍ ഇത്തരത്തില്‍ പരിഗണിക്കുന്നുണ്ട്.
അതേ സമയം, കാര്‍ഷിക നാണ്യ വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കുന്നതിനായി കാര്‍ഷിക വ്യവസായം മെച്ചപ്പെടണം. കര്‍ഷകര്‍ക്ക് നാണ്യ വിളകള്‍ നേരിട്ട് വിപണിയില്‍ എത്തിക്കുന്നതിനായുള്ള കാര്‍ഷിക ചന്തകളും സൂപ്പര്‍മാര്‍ക്കറ്റുകളും സ്ഥാപിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ അനുഭവ സമ്പത്ത് കാര്‍ഷിക മേഖലയ്ക്കു വേണ്ടി പുത്തന്‍ ആശയങ്ങള്‍ രൂപീകരിക്കാന്‍ സഹായകമാകും.
കാര്‍ഷിക മേഖലയും വ്യവസായ മേഖലയും ഒരുമിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ നാണ്യവിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനാകുമെന്നും ജോളി വിശദമാക്കി.
കേരളത്തിന്റെ തന്നെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കിയ പാലായിലെ ട്രിപ്പിള്‍ ഐടി, സയന്‍സ് സിറ്റികള്‍ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ സംഭാവനകളാണ്. ഇതുപോലെയുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാഞ്ഞിരപ്പള്ളിയിലും ആരംഭിക്കണം. ഇതിലൂടെ കാഞ്ഞിരപ്പള്ളിയെ മറ്റൊരു പ്രധാന വിദ്യാഭ്യാസ ഹബ് ആക്കുകയാണ് ല്ക്ഷ്യമെന്നും ജോളി പറയുന്നു.
10 വര്‍ഷക്കാലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ബലത്തിലാണ് ഇക്കുറി ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നത്. തന്റെ പ്രവര്‍ത്തനത്തില്‍ ജാതി ഭേദമെന്യേ എല്ലാവരും സംതൃപ്തരായിരുന്നുവെന്നും അത് തനിക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന ജോളി മടുക്കക്കുഴി തനിക്ക് ഡിവിഷനിലെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകളിലും നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും വിജയം ഉറപ്പാണെന്നും ആത്മവിശ്വാസത്തോടെ പറയുന്നു.
വീഡിയോ





