പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫിനു കോട്ടയം ഈസ്റ്റ് ജില്ലാ കമ്മറ്റി സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെകട്ടറി എം ടി രമേശ് ഷാൾ അണിയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നു.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 8 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തി. തിടനാട് പഞ്ചായത്തിൽ 5 മെമ്പർമാരും, പൂഞ്ഞാർ പഞ്ചായത്തിൽ 4 മെമ്പര്മാരുമായി ഇരു പഞ്ചായത്തിലും മുഖ്യ പ്രതിപക്ഷമായി ബി ജെ പി മാറി. തീക്കോയ് പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായി ബി ജെ പി അക്കൌണ്ട് തുറന്നു.





