ആത്മീയമായ ഔന്നത്യത്തിൽ നിന്ന് കൊണ്ട് സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നു കൊടുത്ത മാനവികതയുടെ മഹാ അപ്പസ്തോലൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ നിര്യാണത്തിൽ അഗാതമായ ദുഃഖം രേഖപെടുത്തുന്നു.
യുവാക്കളെ സ്നേഹിക്കുകയും,സഭയുടെ ഭാവി യുവാക്കളിൽ ആണെന്ന് പ്രസ്താപിക്കുകയും ചെയ്ത പരിശുദ്ധ പിതാവ് യുവാക്കളുമായി സംവദിക്കുന്നതിലും അവരെ ചേർത്ത് നിർത്തുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങളെ സഭൽമകമായി അഭിസംബോധന ചെയ്യുന്നതിലും ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു.
പാർശവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി, അഭയാർഥികൾക്ക് വേണ്ടി, ലൈംഗികന്യുനപക്ഷങ്ങൾക്ക് വേണ്ടി, പരിസ്ഥിതിക്കു വേണ്ടി സംസാരിക്കുകയും യുദ്ധങ്ങൾക്ക് എതിരായ ശക്തമായ നിലപാട് എടുക്കുകയും ചെയ്ത പരിശുദ്ധ പിതാവ് തന്റെ ലളിത ജീവിതത്തിലൂടെയും ഇടപെടലുകളിലൂടെയും കോടാനുകോടി ജനങളുടെ ഹൃദയങ്ങളെ കവരുകയും പല കാരണങ്ങളാൽ മാറ്റി നിർത്തപ്പെട്ടവർക്ക് പ്രത്യാശയുടെ വാതിൽ തുറക്കുകയും ചെയ്തു.
കോട്ടയം അതിരൂപത മെത്രാപ്പൊലിത്ത മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകിയ അതിരൂപത സംഘത്തോട് ഒപ്പം റോം സന്ദർശിച്ചപ്പോൾ പരിശുദ്ധ പിതാവിനെ അടുത്ത് കാണുവാൻ 2024 ഒക്ടോബർ മാസത്തിൽ സാധിച്ചിരുന്നു.ജീവിതത്തിലെ ഏറ്റവും അമൂല്യ നിമിഷം.
ഏറെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും അവശൻ ആയിരുന്നെങ്കിലും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ ഞങ്ങളുടെ അടുത്തേക്ക് വന്ന പരിശുദ്ധ പിതാവിനെ അടുത്ത് കാണുവാനും സംസാരിക്കുവാനും സാധിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ആൽമീയമായ ആനന്ദവും അനുഭവിച്ചത് ഓർക്കുന്നു.
തനതായ കേരളീയ വേഷത്തിൽ എത്തിയത് കൊണ്ടാണോ യുവാവായത് കൊണ്ടാണോ അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുവൻ സാധിച്ചു.ആരെയും ആകർഷിക്കുന്ന എന്തോ ഒന്ന് അദ്ദേഹത്തിന് ഉണ്ട് എന്ന് തോന്നിപോയി.
അതൊരുപക്ഷെ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പുഞ്ചിരി ആയിരിക്കാം, ഒരുപക്ഷെ ലളിതമായ ഇടപെടൽ ആയിരിക്കാം, ഒരുപക്ഷെ തന്റെ ആരോഗ്യം പോലും തൃണവത്കരിച്ചുകൊണ്ട് മറ്റുള്ളവരെ കേൾക്കാനും പരിഗണിക്കാനും ഉള്ള വിശാലമനസ്കത ആയിരിക്കാം, ആൽമീയമായ ഔന്നത്യമായിരിക്കാം.
അളന്നു തിട്ടപെടുത്തുവാൻ പറ്റാത്ത അത്ര ഓറ(പ്രഭാവലയം) ഉള്ള മനുഷ്യൻ.പ്രകാശം നമ്മുടെ അടുത്തേക്ക് വന്ന് നമ്മളിൽ പ്രവേശിച്ചു നമ്മുടെ ശരീരത്തെ ആകമാനം പ്രകാശിപ്പിച്ചു കടന്നുപോയ അവസ്ഥ. ആ കൂടിക്കാഴ്ചയെ ഇങ്ങനെ വിശേഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം.
പരിശുദ്ധ പിതാവേ,അങ്ങ് എടുത്ത നിലപാടുകൾ നൂറ്റാണ്ടുകളെ സ്വാധീനിക്കും.അങ്ങയുടെ വാക്കുകളും പ്രവർത്തികളും യുവജനങ്ങളായ ഞങ്ങൾക്ക് എന്നും മാതൃകയും പ്രചോദനവും ആയിരിക്കും.പരിശുദ്ധ പിതാവിന്റെ ആൽമാവിനായും ആഗോള കത്തോലിക്കാ സഭക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. പരിശുദ്ധ പിതാവിന്റെ വിയോഗത്തിൽ അഗാതമായ ദുഃഖം രേഖപെടുത്തുന്നു. അനുശോചനങ്ങളും പ്രാർത്ഥനകളും നേരുന്നു.