വേലത്തുശ്ശേരി: അമേരിക്കയിൽ നിര്യാതനായ മുൻ ദേശീയ കായിക താരം മുത്തനാട്ട് ജിജോ മാത്യുവിന്റെ സംസ്കാരം നാളെ നടക്കും. വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിൻ്റെയും പെണ്ണമ്മയുടെയും മകനാണ്. കോരുത്തോട് CK M HSSൽ ശ്രീ കെ.പി.തോമസ് മാഷിൻ്റെ ശിഷ്യനായിരുന്നു.
1994-95 സ്കൂൾ വർഷം സംസ്ഥാന ചാമ്പ്യൻ, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ,ഷോട്ട്പുട്ട്, ജാവലിൻ ത്രേ, ഡിസ്ക്കസ് ത്രോ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന ചാമ്പ്യനായി.തുടർന്ന് ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
തുടർന്ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിൽ പ്രീഡിഗ്രി പഠനം, ആ കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി തല മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്തു. 1998-2000 കാലഘട്ടത്തിൽ കോഴിക്കോടു ഗവ: ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ നിന്നും ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിപ്ളേമ നേടി, പാല സെൻ്റ് വിൻസൻ്റ് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.തുടർന്ന് പാല കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു. വിവാഹ ശേഷം അമേരിക്കയിലേക്കു പോയി. അമേരിക്കയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ദിവ്യ ആണ് ഭാര്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ.
ഭൗതിക ശരീരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വേലത്തുശ്ശേരിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും, വൈകുന്നേരം 4 ന് സംസ്ക്കാര ശൂശ്രുഷകൾ വീട്ടിലാരംഭിച്ച് വേലത്തുശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.