ഈരാറ്റുപേട്ട : 1952-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയർമാൻ ആയിക്കൊണ്ട് ഇന്ത്യൻ പാർലമെന്റാണ് ഭാരത് സേവക് സമാജ് ആരംഭിച്ചത്. കലാസാഹിത്യം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ് നൽകിവരുന്നത്.
വിവിധ തുറകളിലെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വ്യക്തികൾക്കും സംഘടനകൾക്കും ബി.എസ്.എസ്. ദേശീയ അവാർഡ് നൽകാറുണ്ട്. ചരിത്രഗവേഷകനും ഗ്രന്ഥകാരനും എന്ന നിലയിലാണ്
ജാഫർ ഈരാറ്റുപേട്ട ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരത്തിന് അർഹനായത്.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് കവടിയാർ ഭാരത് സേവക് സമാജ് അങ്കണത്തിൽ നടന്ന പ്രൗഢമായി ചടങ്ങിൽ നാഷണൽ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ നിന്നും ജാഫർ ഈരാറ്റുപേട്ട അവാർഡ് ഏറ്റുവാങ്ങി. കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.