ചെമ്മലമറ്റം: അന്താരാഷ്ട്ര മുള ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളില നല്ല പാഠം വിദ്യാർത്ഥികൾ വിവിധ ഇനം മുളകൾ വളർത്തുന്ന ചെമ്മലമറ്റം മുട്ടത്ത് സണ്ണിയുടെ പുരയിടത്തിലെ മുളങ്കൂട്ടങ്ങൾക്ക് മുമ്പിൽ ഒത്തുകൂടി.
ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. വിവിധ മുളകളുടെ പരിപാലനയെ കുറിച്ച് സണ്ണി മുട്ടത്ത് ക്ലാസ്സ് നയിച്ചു. അധ്യാപകരായ അജു ജോർജ്, ഹണി ഫ്രാൻസിസ്, പ്രിയാമോൾ വിസി, അനു മോൾ എന്നിവർ നേതൃത്വം നല്കി.