വൈക്കം:കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ മാതൃകാ കൃഷിത്തോട്ടം- ഇൻസ്റ്റിറ്റ്യൂഷണൽ കൾട്ടിവേഷൻ വൈക്കം നഗരസഭ കൃഷിഭവന് കീഴിൽ നടന്നു. വൈക്കം എംഎൽഎ ശ്രീമതി സികെ ആശ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വൈക്കം നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷ് അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം ശ്രീ ജോജോസ് സി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർമാരായ ശോഭ പി പി, റെജിമോൾ തോമസ്, വൈസ് ചെയർമാൻ പിടി സുഭാഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനു ചന്ദ്രബോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
കൗൺസിലർമാരായ ബിന്ദു ഷാജി രാജശ്രീ, കവിത, ബിജിമോൾ, അശോകൻ വെള്ളവേലി, എബ്രഹാം പഴയക്കടവൻ, രാജാശേഖരൻ, രാധിക ശ്യാം, രേണുക രതീഷ്, ഇന്ദിര ദേവി, മണിയമ്മ ,എന്നിവരും കാർഷിക വികസനി സമിതി അംഗങ്ങളുംകൃഷി ഉദ്യിഗസ്ഥരായ, ആശ എ നായർ, അഷിത അർ, സുധീർ, അശ്വിനി,മനു കെ സി, സൈജു, സബിത, കവിത, ചൈതന്യ, ആശ കുര്യൻ, നിമിഷ കുര്യൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പൊതുജനങ്ങൾ ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തുന്ന ഇടമായ ഇവിടെ മാതൃക കൃഷിത്തോട്ടം നിർമ്മിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ കാർഷിക മേഖലയിൽ താല്പര്യമുണ്ടാവുകയും, ചെലവ് കുറഞ്ഞ രീതിയിൽ കാര്യക്ഷമമായി എങ്ങനെ നല്ല വിളവ് ഉത്പാദിപ്പിക്കാം എന്ന് ബോധ്യപ്പെടുകയും ചെയ്യും. തുടർന്നുള്ള കൃഷികൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് ഈ തോട്ടം നിർമ്മിക്കുന്നത്.
പച്ചക്കറി വികസന പദ്ധതിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ കൃഷിയുടെ തോട്ടത്തിന്റെ പ്രത്യേകതകൾ:
പൊതുജനങ്ങൾക്കായി മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കുന്നു. പ്രകൃതിയിൽ ലയിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക്ക് മൾച്ചിങ് ഉപയോഗിക്കുന്നു. അതിലൂടെ മണ്ണിലേക്ക് ഈർപ്പം നിലനിർത്തുന്നതിനും, കളകളുടെ അധിക വളർച്ച തടസ്സപ്പെടുത്തുന്നതിനും,വിളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.
ഇടവിളയായി ചോളം ബന്ദി എന്നിവ നടുന്നതിലൂടെ കീടങ്ങളെ ഗണ്യമായി നിയന്ത്രിക്കുന്നതിന് സാധിക്കുന്നു.
HDPE ചട്ടികൾ ഉപയോഗിക്കുന്നതിലൂടെ, ദീർഘനാൾ നിലനിൽക്കുന്നതും, മണ്ണിന് ചൂട് അകറ്റുന്നതുമായ മെറ്റീരിയൽ കൊണ്ട് വിളവ് കൂടുതൽ ഉല്പാദിപ്പിക്കുവാനും സാധിക്കുന്നു.
ചിലവ് കുറഞ്ഞ രീതികളിൽ പശക്കെണികൾ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കുന്ന സംവിധാനം പ്രദർശിപ്പിക്കുന്നു. ഈ മാതൃകാ തോട്ടത്തിൽ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ മുഴുവനും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സ്കൂളുകളിലെ ഉച്ചകഞ്ഞിക്കും അനാഥാലയങ്ങൾക്കും ആയി വിതരണം ചെയ്യപ്പെടുന്നു.
കാർഷിക വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ, ഇന്സ്ടിട്യൂഷൻ അധികാരികൾ എന്നിവർ സംയുക്തമായി മേൽനോട്ടം നടത്തപ്പെടുന്നു. ഓരോ ഘട്ടത്തിലും നൽകുന്ന വളങ്ങൾ, കീടനാശിനികൾ, അടിസ്ഥാന വളപ്രയോഗങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും പിന്നീട് ഈ പ്രക്രിയ വിജയകരമായി കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്നതിനായി വിളവെടുപ്പ് ദിവസം വിതരണം ചെയ്യുന്നതാണ്. പച്ചക്കറി വികസന പദ്ധതിയുടെ വിജയഗാഥ വൈക്കം നഗരസഭ തലത്തിൽ ഉൾപ്പെടുന്ന ജേർണലിൽ പ്രസിദ്ധീകരിക്കുന്നതാണ്.