Ramapuram

അനുമോദന യോഗം നടത്തി

രാമപുരം : മാർ ആഗസ്തീനോസ് കോളേജും കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 5 ദിവസത്തെ റെസിഡെൻഷ്യൽ ഇന്റേൺഷിപ് സയൻസ് ക്യാമ്പ് ‘INSPIRE’ വിജയകരമായി പൂർത്തിയാക്കുവാൻ പ്രവർത്തിച്ചവരെ അനുമോഭിക്കുന്നതിനായി യോഗം ചേർന്നു.

ക്യാമ്പിന് നേതൃത്വം വഹിച്ച കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, ഡോ. സജേഷ്‌കുമാർ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമെൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. മെൻറർമാരും, വോളണ്ടിയറുമായി പ്രവർത്തിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

കോളേജ് മാനേജർ റവ. ഫാ ബെർക്കുമെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് , കോർഡിനേറ്റർ ഡോ. സജേഷ്‌കുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *