vakakkaad

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ തുടക്കംക്കുറിച്ചു

വാകക്കാട് : കുട്ടികൾ ശാസ്ത്രാവബോധം ഉള്ളവരായ് വളർന്നെങ്കിൽമാത്രമേ സാമൂഹികപ്രതിബന്ധയുള്ള നല്ല പൗരൻമാരായ് തീരുകയുള്ളുവെന്ന് ഫ്രാൻസീസ് ജോർജ് എം.പി. വിദ്വാഭ്യാസത്തിലൂടെ ലഭിക്കുന്ന ശാസത്രാവബോധം പരിഭോഷിപ്പിക്കുന്നതിനുള്ള മാർഗ്ഗമാണ് ശാസ്ത്രോത്സവം എന്നും അദ്ദേഹം പറഞ്ഞു.

വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. ഒക്ടോബർ 8, 9, 10 തീയതികളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്.

ഒക്ടോബർ 8ന് പ്രവർത്തിപരിചയമേളയും ഐ ടി മേളയും, ഒക്ടോബർ 9ന് ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും, ഒക്ടോബർ 10ന് സാമൂഹ്യശാസ്ത്രമേളയും നടക്കും. മൂന്ന് ദിവസങ്ങളിലായ് ഏതാണ്ട് 2000 ത്തോളം കുട്ടികൾ പങ്കെടുക്കും.

സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം എ.ഇ.ഒ സജി കെ.ബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് ആക്ടിങ്പ്രസിഡന്റ് ഷൈനി ജോസ്,

മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അലക്‌സ് ടി. ജോസഫ്, ഡെൻസി ബിജു, ജോസ് കോനുകുന്നേൽ, പ്രസന്ന സോമൻ, ബിൻസി ടോമി, ഷൈനി ബേബി,

വാകക്കാട് സെന്റ് പോൾസ് ചർച്ച് പ്രോവികാർ ഫാ. എബ്രാഹം തകിടിയേൽ, കേരള വ്യാപാര വ്യവസായ ഏകോപന സമിതി കളത്തുക്കടവ് യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാറക്കൽ, മൂന്നിലവ് യൂണിറ്റ് പ്രസിഡന്റ് ഡാരി മാറാമറ്റം, മേലുകാവ് യൂണിറ്റ് പ്രസിഡന്റ് ബിജോ അഞ്ചുകണ്ടത്തിൽ, രാമപുരം എച്ച്. എം. ഫോറം സെക്രട്ടറി രാജേഷ് , പി.ടി.എ പ്രസിഡന്റ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *