പൂഞ്ഞാർ: എൽ ഡി എഫ് സർക്കാരിന്റെ നികുതി കൊള്ളക്കെതിരെയും, 50% വർധിപ്പിച്ച ഭു നികുതി വർധന പിൻവലിക്കണമെന്നും അവശ്യപെട്ടുകൊണ്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് അദ്ധ്യക്ഷത വഹിച്ച ധർണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പ്രൊ: റോണി K ബേബി മുഖ്യ പ്രഭാഷണം നടത്തി.
പി എച്ച് നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ,ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു, വിജയ കുമാരൻ നായർ, എം സി വർക്കി, സണ്ണി കല്ലറ്റ്, സജി കൊട്ടാരം,ജോഷി പള്ളിപ്പറമ്പിൽ, മോഹനൻ കൊഴുവും മാക്കൽ, മധു പൂതകുഴി, മേരി തോമസ്, മേരി മുതലകുഴി, ജോയി കല്ലറ്റ്, ബേബി കുന്നിൻ പുരയിടം, മാത്യു തുരുത്തേൽ,

ജോർജ് കുന്നേൽ, ജോസ് ഇളം തുരുത്തി, ബേബി വടക്കേൽ, ജെയിംസ് മോൻ വള്ളിയാംതടം, വിനോദ് പുലിയല്ലുംപുറത്ത്, മാത്യു തുരുത്തേൽ, തമ്പിച്ചൻ വാണിയപ്പുര, കുര്യൻ വയലിൽ, ജോബി തടത്തിൽ, അനീഷ് ഇളം തുരുത്തി, ആൽബർട്ട് തടവനാൽ, അപ്പു വാണിയപ്പുര തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു സംസാരിച്ചു.