General

ഹൂലാ ഹൂപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും മികച്ച സമയം കണ്ടെത്തി വൈക്കം കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തറുടെയും, സീന റാവുത്തറുടെയും കൊച്ചുമകളും ,മാനങ്കേരിൽ മുഹമ്മദ് റഫീഖ്, സിനിയ റഫീഖ് ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളും, കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ 3 ആം ക്ലാസ് വിദ്യാർത്ഥിനിയും 8 വയസ്സുകാരിയുമാണ് റുമൈസ ഫാത്തിമ.

റൈഹാൻ മുഹമ്മദ് ഇരട്ട സഹോദരനും,റെന പർവ്വിൻ സഹോദരിയുമാണ്. നിലവിലെ റെക്കോർഡായ ഒരു മണിക്കൂർ 48 മിനിറ്റ് റുമൈസ 4 മണിക്കൂറും 33 മിനിറ്റും 12 സെക്കൻ്റും എന്ന മികച്ച പ്രകടനം കാഴ്ചവെച്ച് തിരുത്തിയത്. വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് നടന്ന പ്രകടനം Adv മോൻസ് ജോസഫ് MLA യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.

ഹുലാഹൂപ്പ് സ്പിൻ ചെയ്യുന്നതിനൊപ്പം ഖുർആൻ പാരായണത്തോടെ തുടങ്ങിയ സ്പിനിങ്ങ് , പുസ്തകം വായിച്ചും , എഴുതിയും ചിത്രങ്ങൾ വരച്ചും, റുബിക്സ് ക്വബ് സോൾവ് ചെയ്തും, വിരലിൽ ഹാൻഡ് സ്പിന്നൽ ബാലൻസ് ചെയ്തും, ഡാൻസ് ചെയ്തും, വസ്ത്രം മാറ്റിയും കാണികളെ വിസ്മയത്തിലാഴ്ത്തി തുടർച്ചയായ നാലര മണിക്കൂർ സ്പിൻ ചെയ്താണ് റുമൈസ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.

തുടർന്ന് വൈക്കം മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീത രാജേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം KPCC മെമ്പർ മോഹൻ ഡി ബാബു ഉൽഘാടനം ചെയ്യുകയും DCC സെക്രട്ടറി അബ്ദുൽ സലാം റാവുത്തർ സ്വാഗതം പറയുകയും ചെയ്തു.

തുടർന്ന് ഭാരതിയ വിദ്യാഭൻസ് വിദ്യാമന്ദിർ നു വേണ്ടി ശിവകൃഷ്ണ, വൈക്കം DYSP സിബിച്ചൻ ജോസഫ് , വൈക്കം RMO Dr . ഷീബ , മുനിസിപ്പൽ വൈസ് ചെയർമാൻ PT സുബാഷ്, PNബാബു, സിന്ധു സജീവ്, രേണുക രതീഷ്, വിജിമോൾ , അഡ്വ PS സുധീരൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ആദ്യ അന്ത്യം എമർജിങ്ങ് വൈക്കവും , കലാ കായിക സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക്ക് ക്ലബിൻ്റെ സംഘാകരായ ബിജു തങ്കപ്പനും, ഷിഹാബ് സൈനുവും ആണ് പ്രോഗ്രാം കോ ഓർഡിനേറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *