Kottayam

മനുഷ്യാവകാശ കമ്മീഷനെ ശക്തമാക്കാൻ സർക്കാർ മുൻകൈ എടുക്കണം : ജസ്റ്റിസ് സിറിയക് ജോസഫ്

കോട്ടയം: ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ‘ചൂഷണത്തിനെതിരെ കുട്ടികൾക്കുള്ള അവകാശം ‘ എന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്.

മനുഷ്യാവകാശം ഏറ്റവും കൂടുതൽ ഉയർത്തി പിടിക്കേണ്ടത് സർക്കാർ ആണെന്നും ആയത് ചെയ്യാത്തത് കൊണ്ട് മനുഷ്യ നന്മയ്ക് ഹാനി ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

അഡ്വക്കേറ്റ് ഡോ. ജോർജ്. ജെ. ഇട്ടൻകുളങ്ങര കുട്ടികളുടെ ചൂഷണത്തിനെതിരെ ഉളള അവകാശങ്ങളെ സംബന്ധിച്ച് ഭരണഘടന, അന്തർ ദേശീയ അന്തർദേശീയ പ്രഖ്യാപനങ്ങൾ എന്നിവ ഉൾപ്പെടുത്തി വിഷയാവതരണം നടത്തി.

പ്രസ്തുത സമ്മേളനത്തിൽ ഫാ. എമിൽ പുള്ളിക്കാട്ട് (ഡയറക്ടർ, ദർശന കൾച്ചറൽ സെൻ്റർ) ബി.ഗോപകുമാർ, (വൈസ് മുനിസിപ്പൽ ചെയർമാൻ, കോട്ടയം), നിമ്മി ആൻ മാത്യു, പാർവ്വതി അന്തർജനം എന്നിവർ സംസാരിച്ചു.

വിവിധ കോളജുകളിൽ നിന്നുള്ള മുന്നൂറോളം വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു. പത്തോളം വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ. ഡോ. തോമസ് വടക്കേൽ മോഡറേറ്റർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *