വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ക്രിസ്തുമസ് – ഗ്ലോറിയ 2025 വിപുലമായി ആഘോഷിക്കും. 24 തീയതി വെളുപ്പിന് 11.45 am ന് ആഘോഷമായ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾ,പാട്ടു കുർബാന, സന്ദേശം, ഫാ.സ്കറിയ വേകത്താനം, കേക്ക് വിതരണം
തുടർന്ന് ക്രിസ്തുമസ് നൈറ്റ് പ്രോഗ്രാം – ഗ്ലോറിയ 2025.ഇതോടനുബന്ധിച്ച് ക്രിസ്തുമസ് ട്രീ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, ലൈവ് പുൽക്കൂട് സ്കിറ്റ് മത്സരം , ആട്ടിടയന്മാർ പ്രഛന്നവേഷ മത്സരം, പാപ്പാ മത്സരം, കരോൾ ഗാന മത്സരം എന്നിവ നടത്തപ്പെടും.
ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തിയ ഉണ്ണീശോയ്ക്ക് ഒരു കത്ത്, കാർഡ് ഡിസൈനിങ്ങ്, പുൽക്കൂട് മത്സരം , നക്ഷത്ര മത്സരം എന്നീ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.25 വ്യാഴം 7 am – വിശുദ്ധ കുർബാന – ഫാ. റിനോ വിൻസെൻ്റ് പുത്തൻപുരക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ, സ്റ്റെബിൻ ജേക്കബ് നെല്ലിയേ ക്കുന്നേൽ, അലൻ ജേക്കബ് കണിയാംകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





