പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി മന്ത്രിസഭയിലെ അംഗമായ ജോർജ് കുര്യനും അടുത്തകാലത്ത് ബിജെപിയിൽ ചേർന്ന ക്രിസ്ത്യൻ നേതാക്കളും പാർട്ടിയിൽ നിന്നു രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
കത്തോലിക്കാ വിശ്വാസികളായ ഒരാൾക്കും ഇനി ആ പാർട്ടിയിൽ നിൽക്കാൻ പറ്റില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കന്യാസ്ത്രീകൾക്ക് സഭാ വസ്ത്രം അണിഞ്ഞ് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.