പൂഞ്ഞാർ : ത്രിതല പഞ്ചായത്തുകളും കേന്ദ്ര – സംസ്ഥാന സർക്കാരുകളും സംയുക്തമായി നടപ്പിലാക്കി വരുന്ന P M A Y, ഭവന നിർമാണ പദ്ധതിയിൽ, ഗുണ ഫോക്താക്കൾക്ക് ഫണ്ടുകൾ ലഭിക്കുന്നതിൽ വലിയ കാലതാമസം ഉണ്ടാകുന്നു. ഇപ്പോഴത്തെ വലിയ മഴകാലത്തു, പഴയ വീട് പൊളിച്ചതിനെ തുടർന്ന്, വാടക വീടുകളിലും, ചെറിയ ഷെഡ്‌ടുകളിലും താമസിക്കുന്ന ഇവരുടെ അവസ്‌ഥ വളരെ ശോചനീയമാണ്.
PMAY പദ്ധതിയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ,105 ഗുണ ഫോക്താക്കളാണ്, ഒന്നാം ഗഡു 48000/- രൂപ ലഭിച്ച് വീടിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത്. എല്ലാവരും തന്നെ, പഴയ വീട് പൊളിച്ചു, തറയിട്ട് കാത്തിരിക്കുകയാണ്. കുറച്ചു പേർ സ്വന്തം പണം മുടക്കി, ഭിത്തി വച്ചിട്ടുണ്ട്. വാർക്കാൻ ഫണ്ട് കിട്ടാത്തത് കൊണ്ട് ഇവരുടെയെല്ലാം പുതിയ വീടിന്റെ, കട്ടള, ജനൽ തുടങ്ങിയവ മഴ നനഞ്ഞു നശിക്കുന്നു.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഈ പദ്ധതിയിൽ 70 ലക്ഷം രൂപയുടെ പ്രൊജക്റ്റ് വെക്കേണ്ടതിന് പകരം 30 ലക്ഷം രൂപ മാത്രമേ വച്ചിട്ടുള്ളു.ആ തുക പോലും പഞ്ചായത്ത് ഇതു വരെ കൈ മാറി നൽകിയിട്ടില്ല. കൂടാതെ, ലൈഫ് ഭവന പദ്ധതിയിൽ, 36 ഭവനങ്ങൾക്ക് ഫണ്ടുകൾ വിതരണം ചെയ്യാനുണ്ട്.
വീടിന് എഗ്രിമെന്റ് വച്ചിരിക്കുന്ന എല്ലാവർക്കും ഫണ്ടുകൾ കൈമാറുവാൻ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് കളും,കേന്ദ്ര – സംസ്ഥാന സർക്കാരുകളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസിന്റെ അധ്യക്ഷേതയിൽ ചേർന്ന യോഗത്തിൽ, ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപ്പള്ളി, പൂഞ്ഞാർ മാത്യു, രാജമ്മ ഗോപിനാഥ്, സണ്ണി കല്ലറ്റ്, സജി കൊട്ടാരം, വിജയ കുമാരൻ നായർ, ജോളിച്ചൻ വലിയപറമ്പിൽ, C K കുട്ടപ്പൻ, P G ജനാർദ്ദനൻ, ജോഷി പള്ളിപ്പറമ്പിൽ, ജോയി കല്ലറ്റ്, മാത്യു തുരുത്തേൽ, മധു പൂതകുഴിയിൽ, മേരി തോമസ്, ബീന ബെന്നി, ഷൈനി ബേബി വടക്കേൽ, ജോബി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.