തിടനാട്: ചെമ്മലമറ്റം ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ തിടനാട് ഗവൺമെന്റ് വി. എച്ച്. എസ്.എസ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും അമിത ഐ കെയർ തിരുവല്ലയുടെയും സഹകരണത്തോടെ മെഗാ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും, സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ കണ്ണട വിതരണവും നടത്തി.
പിടിഎ പ്രസിഡണ്ട് ശ്രീമതി സജിനി സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ:സ്‌കറിയ ജോസഫ് പൊട്ടനാനി മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ ശ്രീ:സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ക്ലബ്ബ് പ്രസിഡണ്ട് പിജി സജി പൊങ്ങൻപാറ, തിടനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ, ലയൺസ്ക്ലബ്ബ് മെമ്പർ മാർട്ടിൻ ജോർജ് കണിപറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി, പ്രോഗ്രാം ഓഫീസർ ശ്രീമതി ട്രീസാ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.